ഗുവാഹത്തി : രാജ്യത്തെ ഏറ്റവും നീളമുള്ള റിവർ റോപ്പ് വേ രാജ്യത്തിനു സമർപ്പിച്ച് അസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ.രണ്ടു കിലോമീറ്ററോളം നീളമുള്ള ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള പാലം 11 വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
56 കോടി രൂപയാണ് ഈ ബൃഹത്തായ പദ്ധതിക്ക് ചിലവായത്.ഒരേസമയം 30ലധികം പേർക്ക് ഇതിലൂടെ യാത്ര ചെയ്യാൻ സാധിക്കും.ധനകാര്യ പി.ഡബ്ല്യു.ഡി വകുപ്പ് മന്ത്രി ഹിമന്ത ബിശ്വ ശർമ്മയോടൊപ്പം വികസന കാര്യ മന്ത്രി സിദ്ധാർത്ഥ് ഭട്ടാചാര്യയും ഉദ്ഘാടനത്തിന് സന്നിഹിതനായിരുന്നു.മണിക്കൂറിൽ 250 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഈ പദ്ധതി ആസമിലെ ആദ്യത്തെ റോപ് വേ കൂടിയാണ്.
Discussion about this post