ഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിൽ എൻ95 മാസ്ക്കുകൾ ഏറെ ഫലപ്രദമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ. കൊവിഡ് 19 പോലുള്ള രോഗങ്ങൾ വ്യാപിക്കാനുള്ള പ്രധാന കാരണം രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കൾ പുറത്തേക്ക് വരുന്നു എന്നതാണ്. ഇത്തരം രോഗപ്പകർച്ച തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് എൻ95 മാസ്ക്കുകളെന്നും അവർ പറയുന്നു.
ഐ എസ് ആർ ഓ യിൽ നിന്നുള്ള പദ്മനാഭ പ്രസന്ന സിംഹ, കർണ്ണാടകയിൽ നിന്നുള്ള കാർഡിയോ വാസ്കുലാർ ഗവേഷകനായ മോഹൻ റാവു എന്നിവരടങ്ങുന്ന സംഘമാണ് ഗവേഷണം നടത്തിയത്. ‘ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ്‘ എന്ന ജേണലിലാണ് ഇവരുടെ പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എൻ95 മാസ്ക്കുകളുടെ അഭാവത്തിൽ സർജിക്കൽ മാസ്ക്കുകളും ഉപയോഗപ്രദമാണ്. മാസ്ക്കുകൾ ജീവിത ശൈലിയുടെ ഭാഗമാക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും മൂടുന്നതും സാമൂഹിക അകലം പാലിക്കുന്നതും പതിവാക്കുകയും ചെയ്യുന്നത് ഭാവിയിൽ അനിവാര്യമായി വരുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post