പുൽവാമ സ്ഫോടനം ആസൂത്രണം ചെയ്ത ഭീകരർ ബിബിസി റിപ്പോർട്ടർമാരെയും വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ അന്വേഷണ സംഘം.ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ ബന്ധുവായ ഉമർ ഫറൂഖും പാകിസ്ഥാനിലുള്ള അമ്മാവൻ അമർ അൽവിയും തമ്മിലുള്ള സംഭാഷണം ചോർത്തിയതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ബിബിസി റിപ്പോർട്ടർമാരെ വധിക്കുന്നതിലൂടെ അന്താരാഷ്ട്ര മാധ്യമശ്രദ്ധ ലഭിക്കാനായിരുന്നു ഭീകരരുടെ ഈ പദ്ധതി.എന്നാൽ, പുൽവാമയിൽ നടക്കേണ്ട ആക്രമണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനായിരുന്നു അമറിന്റെ നിർദ്ദേശം.ഉമർ ഫാറൂഖ് ആണ് സിആർപിഎഫിനു നേരെയുണ്ടായ പുൽവാമ ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ.
Discussion about this post