മുംബൈ: ശിവസേന നേതൃത്വം എൻസിപിയോട് അമിത വിധേയത്വം കാട്ടുന്നതിൽ പ്രതിഷേധിച്ച് പർഭാനി എം പി സഞ്ജയ് ജാധവ് പാർട്ടിയിൽ നിന്നും രാജി വെച്ചു. നേതൃത്വത്തിന്റെ നടപടി പാർട്ടി പ്രവർത്തകരോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. രാജിക്കത്ത് ശിവസേന തലവൻ ഉദ്ധവ് താക്കറെയ്ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
മഹാരാഷ്ട്രയിൽ അധികാരത്തിന് വേണ്ടി പാർട്ടി ആദർശങ്ങളെ ബലികഴിക്കുകയാണ് ഉദ്ധവ് ചെയ്തിരിക്കുന്നത്. ഇന്ന് എൻസിപിയുടെയും കോൺഗ്രസ്സിന്റെയും വിടുപണി ചെയ്യേണ്ട ഗതികേടിലാണ് ശിവസേന പ്രവർത്തകർ. ഈ ഗതികേട് പാർട്ടി സ്ഥാപകരുടെ ചിന്തകൾക്ക് മേലുള്ള പരിഹാസമാണെന്നും സഞ്ജയ് ജാധവ് പറഞ്ഞു.
അതേസമയം ശിവസേനയിൽ നിന്നും രാജി വെച്ച സഞ്ജയ് ജാധവ് ബിജെപിയിൽ ചേരുമെന്ന സൂചനയും നൽകിയിട്ടുണ്ട്. ആത്മാഭിമാനമുള്ള ഹിന്ദുവാണ് താനെന്നും ഹിന്ദുത്വ പ്രത്യശാസ്ത്രത്തിൽ നിന്നും വേറിട്ട് തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും ജാധവ് വ്യക്തമാക്കി.
Discussion about this post