ശ്രീനാരായണ ഗുരുവിന്റെ 164-മത്തെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും.നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരു ക്രാന്തദർശിയായ ഒരു ദാർശനികനായിരുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.മലയാളത്തിലാണ് പ്രധാനമന്ത്രി ശ്രീനാരായണഗുരുവിന് ആദരവർപ്പിച്ചത്.ആത്മീയതയുടെയും സാമൂഹിക പരിഷ്കരണത്തിന്റെയും സമന്വയത്തിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതവും കൃതികളുമെന്ന് നരേന്ദ്ര മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു.
അതേസമയം, ദീർഘദർശിയായ സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരുവെന്നും സമത്വവും സാഹോദര്യവും നിലനിർത്തുന്നതിനുവേണ്ടി ഒരുപാട് പ്രവർത്തിച്ചിട്ടുള്ളയാളാണ് അദ്ദേഹമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.കേരളത്തിലെ വിവേചനങ്ങൾക്കും അനീതിക്കുമെതിരെ ശ്രീനാരായണഗുരു ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.











