ചൈന പ്രകോപനം തുടരുന്നു; അരുണാചൽ പ്രദേശിൽ നിന്നും അഞ്ച് പേരെ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്

Published by
Brave India Desk

ഡൽഹി: അതിർത്തി മേഖലകളിൽ ചൈന പ്രകോപനം തുടരുന്നതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ നിന്നും അഞ്ച് പേരെ ചൈന തട്ടിക്കൊണ്ടു പോയതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.

അരുണാചൽ പ്രദേശിലെ അപ്പർ സുബാസിരി ജില്ലയിൽ നിന്നാണ് അഞ്ച് യുവാക്കളെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയതെന്നാണ് കോൺഗ്രസ്സ് എം എൽ എ നിനോംഗ് എറിംഗ് ആരോപിക്കുന്നത്. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്നും സ്ഥരീകരിക്കാത്ത വിവരങ്ങളുണ്ട്.

ലഡാക്കിന് പുറമെ അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള കിഴക്കൻ മേഖലകളിൽ ചൈന പ്രകോപനം സൃഷ്ടിച്ചേക്കാമെന്ന് സൈന്യം വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു പേരെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്തുവന്നത്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല.

Share
Leave a Comment

Recent News