ന്യൂഡൽഹി : മോശം കാലാവസ്ഥയെ തുടർന്ന് കേരളാ തീരത്ത് കുടുങ്ങിയ 24 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ തീര സംരക്ഷണ സേന (ഐസിജി) രക്ഷപ്പെടുത്തി.14 മീൻവള്ളങ്ങളിലായി ഉണ്ടായിരുന്ന 55 മത്സ്യതൊഴിലാളികളാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിൽ കുടുങ്ങിയത്.31 പേർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് വിംഗ്, കോസ്റ്റൽ സെക്യൂരിറ്റി പോലീസ് എന്നിവ മാരിടൈം റെസ്ക്യൂ സബ്സെന്റർ കൊച്ചിയുമായി സഹകരിച്ച് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.ഇന്ത്യൻ തീര സംരക്ഷണ സേനയുടെ ഡോർണിയർ എയർക്രാഫ്റ്റ്, ചേതക് ഹെലികോപ്റ്റർ എന്നിവയോടൊപ്പം ഐസിജിഎസ് സമർ, ഐസിജിഎസ് വിക്രം, ഐസിജിഎസ് ആര്യമാൻ, എന്നീ കപ്പലുകളാണ് രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയിട്ടുള്ളത്. കാണാതായ മീൻവള്ളങ്ങൾക്കുള്ള തിരച്ചിൽ നടത്താൻ C-144 ഇന്റർസെപ്റ്റർ ബോട്ടും മുൻപന്തിയിലുണ്ട്. പൊന്നാനി, കായംകുളം, ആലപ്പുഴ, മുനമ്പം, അഴിക്കോട് എന്നീ ഹാർബറുകളിലെ മീൻവള്ളങ്ങളാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് കാണാതായത്.
Discussion about this post