ന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്.ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ ഓപ്പറേഷനിൽ അഞ്ചു പേർ പിടിയിലായി.ഇവരിൽ നിന്നും 23 കിലോ ഹെറോയിൻ പോലീസ് പിടിച്ചെടുത്തു.90 കോടി രൂപ വിപണി മൂല്യമുണ്ട് ഇതിന്.മയക്കുമരുന്ന് കടത്തിനെ കുറിച്ചു വിവരം ലഭിച്ച പോലീസ് വിദഗ്ധമായി കെണിയൊരുക്കി ഇവരെ കുടുക്കുകയായിരുന്നു.വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് ഡൽഹിയിൽ വിതരണം ചെയ്യാൻ എത്തിച്ച ലോഡ് ആയിരുന്നു ഇത്.ഡൽഹിയിലെ മുകുന്ദപുർ ചൗക്കിന് സമീപമുള്ള ഔട്ടർ റിംഗ് റോഡിൽ നടന്ന റെയ്ഡിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഉദയ്, സുബോധ്, സഞ്ജീവ്, നിത്യാനന്ദ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. കാറിൽ രഹസ്യ അറകൾ ഉണ്ടാക്കിയായിരുന്നു ഇവർ മയക്കുമരുന്ന് കടത്തിയിരുന്നത്. മ്യാൻമറിൽ നിന്നും ആസാം, മണിപ്പൂർ, ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്ന സംഘമാണ് പോലീസിന്റെ വലയിലായത്.
Discussion about this post