മുംബൈ: മഹാരാഷ്ട്ര സഖ്യ സര്‍ക്കാരില്‍ ഭിന്നത രൂക്ഷം. നടി കങ്കണ റണൗട്ടിന്റെ കെട്ടിടം പൊളിച്ച നടപടിയാണ് പ്രതിഷേധത്തിനും ഭിന്നതക്കും ശക്തിപകരുന്നത്. സഖ്യസര്‍ക്കാരില്‍ കൂട്ടായ തീരുമാനങ്ങളുണ്ടാകുന്നില്ലെന്ന് കോണ്‍ഗ്രസ് പലവട്ടം പരാതി ഉയര്‍ത്തിയതാണ്. അതിനു പിന്നാലെ കോര്‍പ്പറേഷന്റേത് തിടുക്കത്തിലുള്ള നടപടിയായിപ്പോയെന്നും അതുതെറ്റായിപ്പോയെന്നും മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ ഛഗല്‍ ഭുജ്ബല്‍ തന്നെ തുറന്നടിച്ചു.
കങ്കണയ്ക്ക് 24 മണിക്കൂര്‍ മാത്രം സാവകാശം നല്കിയപ്പോള് സമാന സാഹചര്യത്തില്‍ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സാവകാശം നല്‍കിയതെന്തുകൊണ്ടാണെന്ന ഭുജ്ബലിന്റെ ചോദ്യം സര്‍ക്കാരിനെ തിരിഞ്ഞുകുത്തുകയാണ്. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്.
Discussion about this post