തിരുവനന്തപുരം : വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനകളുമായി മുജാഹിദ് ബാലുശ്ശേരി വീണ്ടും.” എല്ലാ മുസ്ലീങ്ങളെയും മുജാഹിദ് പള്ളികളിലേക്ക് വിടൂ, പത്തു വർഷത്തിനുള്ളിൽ കേരളത്തെ നമുക്കൊരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ സാധിക്കും” എന്ന മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിന്റെ വീഡിയോ ടൈംസ് നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരളത്തിലെ തബ്‌ലീഗ് ജമാഅത്തിന്റെ യും സുന്നിയുടെയും പള്ളികൾ മുജാഹിദുകൾക്ക് നിസ്കാരത്തിന് വിട്ടുകൊടുക്കാൻ ആഹ്വാനം ചെയ്യുന്ന ബാലുശ്ശേരി, പ്രസംഗത്തിൽ നമുക്കിവിടെ വലിയൊരു ദൗത്യം ചെയ്തു തീർക്കാനുണ്ടെന്നും വിശ്വാസികളെ ഓർമിപ്പിക്കുന്നു.
വിദ്വേഷ പ്രസ്താവനകളാൽ കുപ്രശസ്തനായ മത പ്രചാരകൻ മുജാഹിദ് ബാലുശ്ശേരി മറ്റു മതസ്ഥരെ ഭയപ്പെടുത്തുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് ആദ്യമല്ല.”ഗുരുവയുരപ്പാ രക്ഷിക്കണേ” എന്ന് പ്രാർത്ഥിച്ചാൽ നരകത്തിൽ പോകുമെന്നും, ക്ഷേത്രങ്ങൾക്ക് പണം കൊടുക്കുന്നത് വേശ്യാലയങ്ങൾക്ക് പണം കൊടുക്കുന്നതിന് തുല്യമാണെന്നുമുള്ള പ്രസ്താവനകളിലൂടെ ഇയാൾ മുൻപും സമൂഹത്തിൽ അശാന്തി സൃഷ്ടിച്ചിട്ടുണ്ട്.
#Breaking | TIMES NOW MEGA EXCLUSIVE.
Kerala edgy over conversion call. Hate preacher Mujahid Balussery allegedly calls for ‘caliphate’ & incites on video.
Lens falls on Kerala’s ‘Zakir Naik’ as Church, Hindu groups raise alarm.Details by Madhavdas G. | #KeralaConversionCall pic.twitter.com/M4IlraqDuf
— TIMES NOW (@TimesNow) September 11, 2020
Discussion about this post