തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണത്തിന് കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വ്യക്തത തേടി ദേശീയ അന്വേഷണ ഏജൻസി വീണ്ടും സിആപ്റ്റിലെത്തും. കൂടാതെ, 2017 – ൽ വിതരണം ചെയ്ത 17,000 കിലോ ഈത്തപ്പഴത്തെ സംബന്ധിച്ച അന്വേഷണവും വിപുലമാക്കിയിട്ടുണ്ട്. കൊച്ചിയിലെത്തിയ ഈത്തപ്പഴം ഏറ്റുവാങ്ങാൻ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും പിഎസ് സരിതും തുറമുഖത്തെത്തിയിരുന്നുവെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. ഇക്കാര്യവും എൻഐഎ പരിശോധിക്കും.
മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് എൻഐഎയുടെ നിർണായക നീക്കങ്ങൾ. സി ആപ്റ്റിൽ 31 പാക്കറ്റ് മതഗ്രന്ഥമാണെത്തിച്ചത്. ഇതിൽ ഒരു പാക്കറ്റ് ഗ്രന്ഥങ്ങൾ സിആപ്റ്റ് ജീവനക്കാരെടുക്കുകയും ബാക്കി 31 പാക്കറ്റുകൾ മിനി ലോറിയിൽ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയതാണ് മൊഴി. ഈന്തപ്പഴം വിതരണത്തിലും കസ്റ്റംസ് പ്രത്യേകം കേസെടുത്തിട്ടുണ്ട്. ഈന്തപ്പഴം വിതരണത്തിന് ആരാണ് അനുമതി നൽകിയത് എന്ന കാര്യത്തിലിപ്പോഴും വ്യക്തതയില്ല.
Discussion about this post