ഡൽഹി: ബി ജെ പി നേതാവ് ഉമാഭാരതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ജിൽ ക്വാറന്റെയ്നിൽ കഴിയുകയാണ് ഉമാഭാരതി
താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും കൊറോണ പരിശോധന നടത്തണമെന്ന് ഉമാഭാരതി അഭ്യർത്ഥിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചെറിയ പനി അനുഭവപ്പെടുന്നുണ്ടായിരുന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചിട്ടും രോഗബാധ ഉണ്ടായി. അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ടവർ കൊറോണ പരിശോധന നടത്തണമെന്നും ഉമാഭാരതി ട്വീറ്റ് ചെയ്തു.
നാല് ദിവസത്തിന് ശേഷം വീണ്ടും കൊറോണ പരിശോധന നടത്തുമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യസഹായം തേടുമെന്നും ഉമാഭാരതി അറിയിച്ചു.
Discussion about this post