ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.
പുൽവാമയിലെ അവന്തിപൊരയിൽ സംബൂറയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. അവന്തിപൊരയിലെ മചാമ മേഖലയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരുന്നു.
കശ്മീർ പൊലീസിന്റെയും 42 രാഷ്ട്രീയ റൈഫിൾസിന്റെയും സി ആർ പി എഫ് ബറ്റാലിയൻ 180ന്റെയും സംയുക്ത സംഘമാണ് തിരച്ചിൽ നടത്തിയത്. ഈ സംഘത്തിന് നേർക്ക് ഭീകരർ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.










