ഹരിയാനയിൽ 3 മുസ്ലീം യുവാക്കളാൽ ബലാത്സംഗം ചെയ്യപ്പെട്ട 15 വയസ്സുള്ള പെൺകുട്ടി കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് കത്തെഴുതി. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ആവശ്യമായ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പെൺകുട്ടി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സഹായം തേടിയിട്ടുള്ളത്.
സെപ്റ്റംബർ 4 ന് ഹരിയാനയിലുള്ള നുഹ് ജില്ലയിലെ ഒരു ചോളപ്പാടത്ത് വെച്ച് ഇസ്മയിൽ, ഷാഹിർ, ഇർഷാദ് എന്നിവർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു . 28 മണിക്കൂറോളം പെൺകുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് വിസമ്മതിക്കുകയാണെന്നും പരാതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.
പ്രതികളെന്ന് ആരോപിക്കുന്നവർക്കെതിരെ തെളിവുകളില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പോലീസിന്റെ വാദം.
Discussion about this post