ഇടുക്കി : കുമളിയിൽ 25 ലിറ്റർ വിദേശമദ്യവുമായി പോലീസ് രണ്ടുപേരെ പിടികൂടി . ചക്കുപള്ളം സ്വദേശികളായ സിജു മാത്യു, സുജിത്ത് മോനച്ചൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയിൽ കടത്തിയ 25 ലിറ്റർ വിദേശമദ്യം പിടികൂടിയത്. പിടിയിലായവരുടെ പക്കൽ നിന്നും അര ലിറ്ററിന്റെ 50 മദ്യകുപ്പികൾ കണ്ടെത്തി. കുമളി ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യം ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഉദ്ദേശമെന്ന് ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് പറഞ്ഞു. കുമളി എസ്.എച്ച്.ഒ ജോബിൻ ആന്റണി, എസ് ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.












