പാരീസ് : രാജ്യത്തെ ഇസ്ലാമിക വിഘടനവാദം ഇല്ലാതാക്കാൻ പുതിയ നിയമം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനും സമത്വത്തിന്റേയും വിമോചനത്തിന്റേയും വാഗ്ദാനങ്ങളെ മാനിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയമമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഏറ്റവും കർശനനടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്.
പള്ളികളെ കൂടുതൽ നിയന്ത്രണത്തിലാക്കുകയും ഇമാമുകൾക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് അനുവദിക്കുകയുമാണ് പുതിയ നിയമപ്രകാരം ഫ്രഞ്ച് അധികാരികൾ ചെയ്യുക. ഫ്രഞ്ച് ഭരണകൂടത്തിൽ നിന്ന് ധനസഹായം ലഭിക്കുന്ന ഇസ്ലാമിക സംഘടനകൾ ഇനി മുതൽ ‘മതേതര ചാർട്ടറിൽ’ ഒപ്പിടേണ്ടിവരും. രാജ്യത്തെ റിപ്പബ്ലിക്കൻ ആശയങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന ഇസ്ലാമിക സംഘടനകളെ പിരിച്ചു വിടാൻ ഉത്തരവിടാനും പുതിയ നിയമം അധികാരം നൽകുന്നുണ്ട്. മാത്രമല്ല, പ്രാദേശിക ഉദ്യോഗസ്ഥർക്ക് സംശയമുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ അധികാരമുണ്ടെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
Discussion about this post