ഡല്‍ഹി: കോവിഡ് -19 വൈറസ് ബാധക്കെതിരെ അടുത്ത വര്‍ഷം ആദ്യപാദത്തോടെ ഇന്ത്യക്ക് വാക്സിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അത് പല സ്രോതസുകളില്‍ നിന്നായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. ഒന്നില്‍ കൂടുതല്‍ ഉറവിടങ്ങളില്‍ നിന്ന് വാക്സിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാക്സിന് വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ്ധ സംഘങ്ങളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തു വരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാക്സിനുകള്‍ തയാറായി കഴിഞ്ഞാല്‍ തുല്യതയോടെ വിതരണം ചെയ്യുന്നതിനായി ഡാറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഹര്‍ഷ് വര്ധന് പറഞ്ഞു. രാജ്യത്തെ ഓരോരുത്തര്‍ക്കും എങ്ങനെ ഒരു വാക്സിന് ഉറപ്പാക്കാം എന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഫലപ്രദമായ വാക്സിന് രജിസ്റ്റര്‍ ചെയ്യപ്പെടുമെന്ന് പ്രതീഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനും അറിയിച്ചു.
ലോകത്ത് നിലവില്‍ 40 ഓളം വാക്സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ എത്തിനില്‍ക്കുനനു. 10 വാക്സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. അവസാന ഘട്ടത്തിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്നവര്‍ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന് പറഞ്ഞു.
Discussion about this post