ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഈ വര്‍ഷം തന്നെ നല്‍കുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ കമ്മി പരിഹരിക്കാന്‍ 2021-ന് മുന്‍പായി 2.16 ലക്ഷം കോടി രൂപ നല്‍കുമെന്നാണ് ധനമന്ത്രി കത്തില്‍ ഉറപ്പു നല്കി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇതിന് ചെറിയ പരിഹാരമെന്ന നിലയില്‍ അടുത്തിടെ 20,000 കോടി രൂപ സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തവര്‍ഷത്തോടെ കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരിക്കുന്നത്.
നഷ്ടപരിഹാര തുക നല്‍കുന്നതിനായി ഈ വര്‍ഷം 1.1 ലക്ഷം കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ തുക ജിഎസ്ടി നടപ്പാക്കുന്ന സമയത്ത് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്.
Discussion about this post