ഗ്രേറ്റർ നോയിഡ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ഉത്തർ പ്രദേശ് പൊലീസ് വെടിവെച്ചു വീഴ്ത്തി. ഗ്രേറ്റർ നോയിഡയിലെ സുരാജ്പുരിലാണ് സംഭവം.
പോക്സോ കേസിലെ പ്രതിയായ സോനുവിനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിന്തുടർന്ന പൊലീസ് വെടിവെക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡിസിപി അങ്കുർ അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.










