ന്യൂഡൽഹി : ജമ്മുകശ്മീരിലെ മേഖലകൾ ചൈനയുടേതാക്കി കാണിച്ച് സംഭവത്തിൽ ട്വിറ്ററിനെതിരെ രൂക്ഷ പ്രതിഷേധവുമായി കേന്ദ്രസർക്കാർ. സാമൂഹിക മാധ്യമമായ ട്വിറ്ററിനെ നിലപാടുകൾ നിഷ്പക്ഷമാണെന്ന് പറയുന്നുണ്ടെങ്കിലും അത് സംശയത്തിന്റെ നിലയിലാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ സെക്രട്ടറി അജയ് സോഹ്നെയ് പരാമർശിച്ചു.
ഇന്ത്യൻ പ്രദേശങ്ങൾ ചൈനീസ് അതിന് മേഖലയാക്കി കാണിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ട്വിറ്റർ മേധാവി ജാക് ഡോർസിയ്ക്ക് മന്ത്രാലയം കത്തയച്ചിട്ടുണ്ട്. അപമാനകരമായ ഇത്തരം പ്രവർത്തികൾ ലിറ്ററിന് നിഷ്പക്ഷതയിൽ ചോദ്യം ഉയർത്തുന്നുവെന്നും അജയ് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ പൗരന്മാരുടെ വികാരങ്ങൾ നിർബന്ധമായും മാനിക്കണമെന്നും, ഇത്തരം ഭൂപടങ്ങളിലൂടെ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ചോദ്യം ചെയ്യപ്പെടുന്നത് യാതൊരു രീതിയിലും അനുവദിക്കാനാവില്ലെന്നും കത്തിൽ അജയ് സോഹ്നെയ് വ്യക്തമാക്കി.
Discussion about this post