ഡല്‍ഹി: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഭീകര ബന്ധമുള്ള കൂടുതല്‍ പാകിസ്ഥാന് പൗരന്മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം(യുഎപിഎ) പ്രകാരം ഭീകര ബന്ധമുള്ള 18 പേരെയാണ് സര്‍ക്കാര്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശകാര്യമന്ത്രാലയമാണ് കൂടുതല്‍ പേരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡറായ സാജിദ് മിര്‍, യൂസഫ് മുസമ്മില്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സാഫിസ് സയീദിന്റെ മകളുടെ ഭര്‍ത്താവ് റെഹ്മാന് മാക്കി, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന് എന്നിവരെയാണ് യുഎപിഎ നിയമപ്രകാരം പുതുതായി ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ക്ക് പുറമേ ഭീകര സംഘടനകളുമായി ബന്ധമുള്ള ഷാഹിദ് മെഹ്മൂദ്, അബു സുഫിയാന്, യുസുഫ് അസ്ഹര്‍, ഷാഹിദ് ഷത്തീഫ്, സയ്ഫുള്ള ഖാലിദ്, സഫര്‍ ഹുസൈന് ഭട്ട്, മുഹമ്മദ് അനിസ് ഷെയ്ഖ്, ടൈഗര്‍ മെമന്‍, അബ്ദുല്‍ റൗഫ് അസ്ഗര്‍ എന്നിവരെയും ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post