ജിതിൻ ജേക്കബ്- In Facebook
കർഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം (കുണ്ടറ അണ്ടി ആപ്പീസിന്റെ മുന്നിൽ), സുപ്രീം കോടതിയിൽ കേസ് കൊടുക്കൽ, കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കൽ, തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് മാർച്ച്, ആനത്തലവട്ടം സഖാവിന്റെ വക മോഡിക്ക് താക്കീത് .. ആകെ ജഗപൊഗ…
ഇപ്പോൾ നാട്ടിൽ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയപ്പോൾ മഹാരാഷ്ട്രയിൽ നിന്നും രാജസ്ഥാനിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഇടനിലക്കാരെ ഒഴിവാക്കി കർഷകരുടെ പക്കൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ സംഭരിക്കാൻ പോകുന്നു. ?
ഇത് തന്നെയല്ലേ കർഷക ബില്ലിലും പറഞ്ഞത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ഉൽപ്പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കാനുള്ള നിയമം ആണ് പാസ്സാക്കിയത്.
അന്ന് മോഡിയെ തെറിപറഞ്ഞ അന്തങ്ങൾ ഇന്ന് ഇടനിലക്കാരെ ഒഴിവാക്കി ഉത്തരേന്ത്യയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ പോകുന്ന പിണുവിന് AKG സെന്ററിൽ നിന്ന് കിട്ടിയ ക്യാപ്സൂൾ നോക്കി ജയ് വിളിക്കുന്നു. വ്യക്തിത്വം എന്നൊന്നില്ലാത്തത് കൊണ്ട് കോമാളിക്കൂട്ടങ്ങൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല എന്നറിയാം.
അന്തങ്ങൾ എതിർത്തതോടെ കർഷക നിയമം രാജ്യത്തിന് ഗുണകരം ആണെന്ന് മോഡിക്ക് മനസിലായി. ഏറ്റവും വലിയ രസം ആ നിയമത്തിന്റെ ഗുണം എന്താണെന്നത് ഈ നിയമത്തെ എതിർത്ത അന്തങ്ങളെ കൊണ്ട് തന്നെ പുള്ളി മലയാളിക്ക് കാട്ടികൊടുത്തു എന്നതാണ്. ഇതല്ലേ ഹീറോയിസം ?
മോഡി ചെയ്യുന്നത് ശരി എന്ന് തെളിയിക്കാൻ അന്തങ്ങളുടെ ജീവിതം ഇനിയും ബാക്കി..?
https://www.facebook.com/100001794445606/posts/3339860452750403/
Discussion about this post