കൊച്ചി: കള്ളപ്പണ ഇടപാടില്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം.
പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം കൈമാറിയതെന്നും വിജിലന്‍സ് എത്തിയപ്പോള്‍ അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് അന്വേഷണ ഉത്തരവ്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും എം എല്‍ എക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു.
Discussion about this post