ഡല്‍ഹി: വിരമിച്ച സൈനികര്‍ക്കുള്ള ഒരെ റാങ്ക് ഒരേ പെന്ഷന് പദ്ധതി പ്രഖ്യാപിച്ചു. 2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുക. അഞ്ച് വര്‍ഷം കൂടുമ്പോള്‍ പെന്ഷന് പതുക്കും. സ്വയം വിരമിച്ചവര്‍ക്ക് പെന്ഷന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.
800-1000 കോടി രൂപയുടെ അധിക ബാധ്യത പെന്ഷന് പദ്ധതി നടപ്പാക്കുന്നതോടെ സര്‍ക്കാരിന് വരും. 235 കോടി രൂപ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുന്നതായും പരീക്കര്‍ പറഞ്ഞു. കുടശ്ശിക വിതരണം നാല് ഘട്ടമായി നടത്തും. വിധവകള്‍ക്ക് കുടിശ്ശിക ഒരുമിച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം പെന്ഷന് മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കണമെന്നാണ് വിമുക്തഭടന്മാരുടെ ആവശ്യം, ഇതില്‍ നിന്ന് പിറകോട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു. ഒരംഗ കമ്മറ്റി ആറ് മാസത്തേക്ക് പഠനം നടത്തണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാനാവില്ല. ഒരുമാസത്തിനകം ഇക്കാര്യത്തില്‍ നടപടി ഉണ്ടാവണം. കമ്മറ്റിയില്‍ അഞ്ച് പേര് വേണമെന്നും മൂന്ന് പേര് സമരസമിതി അംഗങ്ങളായിരിക്കണമെന്നും സമരസമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വയം വിരമിച്ചവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.സമരവുമായി മുന്നോട്ട് പോകുമെന്ന് വിമുക്തഭടന്മാര് പറഞ്ഞു. എന്നാല്‍ നിരാഹാരസമരം പിന്‍വലിച്ചു.
Discussion about this post