സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. കൊടുവള്ളി നഗരസഭയിലെ 15ാം വാര്‍ഡില്‍ നിന്നാണ് ഫെെസല്‍ ജനവിധി തേടുന്നത്. പി.ടി.എ റഹീം എം.എല്‍.എയാണ് ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
കൊടിയേരി ബാലകൃഷ്ണന് കേരള യാത്രക്കിടെ സഞ്ചരിച്ച വിവാദ മിനി കൂപ്പര്‍ ഫൈസലിന്റേതായിരുന്നു. നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. പറമ്പത്ത്കാവ് നഗരസഭ വാര്‍ഡില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് കാരാട്ട് ഫൈസല്‍ കഴിഞ്ഞതവണ നഗരസഭയിലെത്തിയത്.
Discussion about this post