വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വൈകും. തദ്ദേശഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് ഉദ്ഘാടനം വൈകാന്‍ കാരണം. നവംബര്‍ ഒന്നിനാണ് ഉദ്ഘാടനം നടത്തുവാന്‍ തൂരുമാനിച്ചത്. എന്നാല്‍ ഇത് ഡിസംബര്‍ അഞ്ചിലേയ്ക്ക് മാറ്റി.
അതേസമയം തിരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ ഇടതു മുന്നണി രംഗത്തെത്തി. തിരഞ്ഞെടുപ്പ് നീട്ടെണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് കാനം രാജേന്ദ്രന് അറിയിച്ചു. പുതിയ ഭരണസമിതി നവംബറില്‍ തന്നെ അധികാരമേല്‍ക്കണം. സര്‍വകക്ഷിയോഗത്തില്‍ കമ്മീഷനെ നിലപാടറിയിക്കും. വീണ്ടും തിരഞ്ഞെടുപ്പ് നീട്ടിയാല്‍ കോടതിയെ സമീപിക്കുമെന്നും കാനം രാജേന്ദ്രന് അറിയിച്ചു.
Discussion about this post