ഇടുക്കി: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് എതിരെ അഴിമതി കേസില്‍ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സിന്‍ഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നല്‍കിയെന്ന ഹര്‍ജിയിലാണ് വിധി. കൊച്ചിയിലെ സ്വകാര്യ കമ്പനിയ്ക്ക് 3.5 കോടി രൂപ വായ്പ അനുവദിച്ചതിലാണ് ആരോപണം.
അഴിമതി കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി വീണ്ടും തള്ളുകയായിരുന്നു. വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ക്രിമിനല്‍ ഗൂഡാലോചന കണ്ടെത്തുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. തെളിവില്ലാത്തതിനാല്‍ രണ്ടാമതും കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ച് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു.
Discussion about this post