ലഡാക്: ശൈത്യകാലത്ത് ഹിമാലയത്തിൽ ഇന്ത്യൻ സൈന്യത്തെ കാത്തിരിക്കുന്നത് കൊടുംതണുപ്പിന്റെ നാളുകൾ. ലഡാക് മേഖലയിൽ മഞ്ഞുകാലത്ത് -40 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്ന അവസ്ഥയിൽ ആധുനിക ക്യാമ്പുകൾ തയ്യാറാക്കുകയാണ് ഇന്ത്യൻ സൈന്യം.
25,400 അടി വരെ ഉയരമുള്ള മേഖലകളുള്ള ലഡാക്കിൽ, അടിക്കണക്കിനാണ് മഞ്ഞു വന്നു മൂടുക. 30 മുതൽ 40 അടി ഘനത്തിൽ വരെ മഞ്ഞുവീഴുന്ന സൈനിക ക്യാമ്പുകൾ ലഡാക്കിൽ ഉണ്ട്. മനുഷ്യവാസം അത്യന്തം ദുഷ്കരമായ ഈ മേഖലയിൽ കാലാവസ്ഥയോട് പൊരുതി നിന്നാണ് സൈനികർ മഞ്ഞുകാലത്ത് അതിർത്തി സംരക്ഷിക്കുന്നത്. ജലം വൈദ്യുതി, താപ നിയന്ത്രണ സംവിധാനങ്ങൾ, വൈദ്യസഹായം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഡാക്കിലെ സൈനികർക്ക് കേന്ദ്രസർക്കാർ ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്.
പെട്ടെന്ന് ഒരു അടിയന്തരാവസ്ഥ ഉണ്ടായാൽ അതിനെ തരണം ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ലഡാക്കിൽ ലഭ്യമാണെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. എമർജൻസി ഇവാക്വേഷനായി സദാസമയവും ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട് എന്നും സൈന്യത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.
Discussion about this post