കൊല്ലം: ചവറയില്‍ വന്‍ ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ രണ്ടുകോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ് എന്നിവര്‍ അറസ്റ്റിലായി. 2.25 ലിറ്റര്‍ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
തൃശൂര്‍ സ്വദേശി ഹാഷിഷ് ഓയില്‍ ചവറയിലെത്തിക്കുകയും ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
കൊല്ലത്ത് മറ്റൊരു സംഭവത്തില്‍ അഞ്ചുകിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. കൊല്ലം കാവനാട് സ്വദേശി അജിമോനില് നിന്നാണ് കഞ്ചാവ് പിടിച്ചത്.
Discussion about this post