തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി. സതീശനെതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടി വിജിലന്‍സ്. പുനര്‍ജ്ജനി പദ്ധതിക്ക് വിദേശ സഹായം തേടിയതിലാണ് അന്വേഷണം.
യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ വിവിധ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇബ്രാഹീം കുഞ്ഞ്, കെ.എം ഷാജി, എം.സി ഖമറുദ്ദീന് എന്നിവര്‍ക്കെതിരായ കേസുകളില്‍ നടപടി തുടങ്ങി.
എം.കെ. രാഘവന് എം.പി, വി.ഡി. സതീശന് എം.എല്‍.എ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണ അനുമതി തേടിയിട്ടുണ്ട്. ബാര്‍കോഴകേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്ക്കെതിരെയും അന്വേഷണത്തിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
Discussion about this post