കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിൽ മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് ആക്ഷേപം ഉയരുന്നതിന് പിന്നാലെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ പോലും സിപിഎം നേതാക്കള്‍ക്ക് പേടി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ പോലും സിപിഎം നേതാക്കള്‍ക്ക് പേടിയെന്നാണ് പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയില്‍ പാര്‍ട്ടി ഭാരവാഹികളായ രണ്ട് സ്ഥാനാര്‍ഥികള്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ച് കാര്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരം വാര്‍ത്തകളുണ്ട്.
തൃപ്പൂണിത്തുറ താമരക്കുളങ്ങര വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥി ജയാ പരമേശ്വരന്, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയംഗമാണ്, മഹിളാ അസോസിയേഷന് സെക്രട്ടറിയാണ്, ശിശുക്ഷേമ സമിതിയംഗമാണ്, കര്‍ഷക സംഘത്തിന്റെ ഉത്തരവാദിത്വവുമുണ്ട്. പക്ഷേ, ഇത്രയൊക്കെ പാര്‍ട്ടി പദവികള്‍ ഉണ്ടായിട്ടും അവര്‍ മത്സരിക്കുന്നത് കാര്‍ ചിഹ്നത്തിലാണ്.
മുഖ്യമന്ത്രിയുടെ ചിത്രം സര്‍ക്കാര്‍ വക സ്വര്‍ണക്കടത്തും മറ്റു വിവാദങ്ങളും ഓര്‍മിപ്പിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ ഭയം. പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ഓര്‍മിപ്പിക്കുമെന്നാണ് സ്ഥാനാര്‍ഥികളുടെ ആശങ്ക.
Discussion about this post