മുംബൈ: മുസ്ലീം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലൂടെയാണ്.
മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദ മലിനീകരണമുണ്ടാക്കുന്നുണ്ടെന്നും ഇവ പരിസ്ഥിതിക്ക് ഹാനീകരമാണെന്നുമാണ് മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മുസ്ലീം പള്ളികളിലെ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ലൗഡ്സ്പീക്കർ നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും സാമ്നയിൽ പറയുന്നു.
നേരത്തെ, മുസ്ലീം കുട്ടികൾക്കായി ‘ആസാൻ’ പാരായണ മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെ മുംബൈ- സൗത്ത് വിഭാഗ് പ്രമുഖ് പാണ്ഡുരംഗ് സക്പാൽ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സാമ്നയിലൂടെ പാർട്ടിയുടെ അഭിപ്രായപ്രകടനം.
Discussion about this post