തിരുവനന്തപുരം : കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്തുനിന്ന് ടോമിന് ജെ.തച്ചങ്കരിയെ മാറ്റരുതെന്നാവശ്യപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു.
ജീവനക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും നാളെ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ജീവനക്കാരുടെ പ്രതിനിധികള്‍ അറിയിച്ചു. കെ.പി.സി.സി ഭാരവാഹിയോഗം നടക്കുന്ന ഇന്ദാരാഭവനിലേക്ക് പ്രകടനമായെത്തിയാണ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ കണ്ടത്.
മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് ഇക്കാര്യമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനേയും ജീവനക്കാര്‍ കണ്ടിരുന്നു. എന്നാല്‍ കെ.പി.സി.സി യോഗം നടക്കുന്ന സ്ഥലത്തേക്ക് ജീവനക്കാര്‍ എത്തിയത് ശരിയായില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം.
Discussion about this post