കശ്‍മീർ: നിയന്ത്രണരേഖയിൽ നടന്ന ശക്തമായ പ്രത്യാക്രമണത്തിൽ അഞ്ച് പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് ജില്ലയിൽ, ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
വ്യാഴാഴ്ച വൈകീട്ട് പാക് പട്ടാളക്കാർ അപ്രതീക്ഷിതമായി ആക്രമണം അഴിച്ചു വിട്ടിരുന്നു. മാൻകോട്ടിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. ഇതേതുടർന്ന്, അർദ്ധരാത്രിയോടെ ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്നുവെന്ന് സൈനികവൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
1999-ൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ മറികടന്ന് നിരവധി തവണയാണ് ഈ വർഷം പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചത്.പാകിസ്ഥാന്റെ ആക്രമണത്തിൽ ഏതാണ്ട് മുപ്പതോളം ഇന്ത്യൻ സിവിലിയന്മാർ ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
Discussion about this post