മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ രാത്രി 11 ന് എത്തിയ പിവിഅന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ ആണെന്നാണ് ആരോപണം.
എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി.വി അന്‍വറിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
അതേസമയം, തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും ആണ് പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം.
Discussion about this post