വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് അനുമതി നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. പതിനാറ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് അമേരിക്ക അനുമതി നല്‍കിയിരിക്കുന്നത്.
ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. ബിട്ടന്‍, സൗദി അറേബ്യ, ബഹ്‌റിന്‍, കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ഫൈസര്‍ നല്‍കിയ അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ പരിഗണനയിലാണ്.
ബ്രിട്ടനില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തുടക്കത്തില്‍ നേരിയ അലര്‍ജിയും അനുബന്ധ ബുദ്ധിമുട്ടുകളും മാത്രമായിരുന്നെങ്കില്‍ ചിലരില്‍ പിന്നീട് ഗുരുതര അലര്‍ജി ഉണ്ടായി.
അതേസമയം വിശദ പഠനത്തിന് ശേഷം മാര്‍ഗരേഖ പുതുക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
Discussion about this post