ജയ്പൂർ: 1971-ൽ പാകിസ്ഥാനെതിരെ യുദ്ധം ചെയ്ത് വിജയം നേടിയ ഇന്ത്യൻ സൈനികർക്ക് ആദരവർപ്പിച്ച് ജവാന്മാർ. ബിഎസ്എഫ് ജവാൻമാരാണ് രാത്രിയിലെ മരം കോച്ചുന്ന തണുപ്പത്ത് കിലോമീറ്ററുകളോളം ഓടി സൈനികർക്ക് ആദരവർപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി രാജ്യാന്തര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർ റിലേ ഓട്ടം നടത്തിയത് 180 കിലോമീറ്റർ ദൂരമാണ്. സൈനികരോടുള്ള ആദരസൂചകമായി രാജസ്ഥാനിലെ ബിക്കാനീറിലാണ് റിലേ ഓട്ടം സംഘടിപ്പിച്ചത്.
180 കിലോമീറ്റർ ദൂരം ജവാന്മാർ താണ്ടിയത് 11 മണിക്കൂർ കൊണ്ടാണ്. അനൂപ്ഗഡിലാണ് റാലി അവസാനിച്ചത്. ഇതിന്റെ വീഡിയോ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
Discussion about this post