മുംബൈ : ബീഹാർ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കേസെടുത്ത് ഒന്നര വർഷത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.ബീഹാർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ കേസ്.
അന്ധേരി കോടതിയിൽ ബിനോയിയെ 678 പേജുള്ള കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.









