ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഹൈക്കോടതി ബീഫ് വില്‍പ്പന നിരോധിച്ചു. ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോക്ഷ് സേത്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് നിരോധനം. ജസ്റ്റിസ് ധിരാജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്വാള് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും സമാനമായ ബീഫിന് നിരോധനം നിലവില്‍ വന്നിട്ടുണ്ട്. 19 വര്‍ഷം മുമ്പ് നിയമസഭ പാസാക്കിയ ബില്ലിന് ഒടുവില്‍ രഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ഗോവധ നിരോധനം നിലവില്‍ വന്നു.
Discussion about this post