കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ ഡിസ്ചാർജ് ചെയ്തു. താൻ സുഖമായിരിക്കുന്നുവെന്നും വൈകാതെ തന്നെ ചുമതലകളിൽ പുനപ്രവേശിക്കുമെന്നും ഗാംഗുലി അറിയിച്ചു. ഡോക്ടർമാർക്കും ആരാധകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് ഗാംഗുലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.
ഗാംഗുലിയുടെ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. വീട്ടിൽ പോയാലും കൃത്യമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും അവർ അറിയിച്ചു.
Discussion about this post