ആലപ്പുഴ: അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പില്‍ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയുണ്ടായി. താമരക്കുളം നാലു മുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പില്‍ വീടിന് പുറക് വശത്തായി ബക്കറ്റില്‍ വളര്‍ത്തിയ നിലയിലാണ് മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരിക്കുന്നത്.
താമരക്കുളം കിഴക്ക് കുന്നുവിളയില്‍ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. നാലു മാസത്തോളം വളര്‍ച്ചയുള്ള ചെടിയാണ് പിടികൂടിയിരിക്കുന്നത്. വീട്ടില്‍ താമസിച്ചിരുന്ന ബംഗാള്‍, ആസാം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.








