കാസര്‍ഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് വന്ന പ്രിസൈഡിംഗ് ഉദ്യോഗസ്ഥനായ കാര്‍ഷിക സര്‍വകലാശാല പ്രൊഫസറെ സ്ഥലം എം.എല്‍.എയായ കെ.കുഞ്ഞിരാമന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്. കാസര്‍ഗോഡ് കളളവോട്ട് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതിന് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിടേണ്ടി വന്നെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാല് വെട്ടിക്കളയുമെന്നും കെ.കുഞ്ഞിരാമന് എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നും പ്രിസൈഡിംഗ് ഓഫീസറായ ഡോ.കെ.എം ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.
കെ.എം ശ്രീകുമാറിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വി.ഭാസ്കരന് അറിയിച്ചു. എന്നാല്‍ ശ്രീകുമാര്‍ തനിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ അറിയിച്ചു.
കാസര്‍ഗോഡ് എന്നല്ല എവിടെയും നിഷ്പക്ഷമായി ജോലി ചെയ്യുന്ന ഏത് ഉദ്യോഗസ്ഥനും ഇടത് പക്ഷത്തിന്റെ ഭീഷണിയുണ്ടാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അഭിപ്രായപ്പെട്ടു. അക്കാര്യത്തില്‍ പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. എതിര്‍ക്കുന്നവരുടെ വാഹനം കത്തിക്കുന്നതും മറ്റ് അക്രമങ്ങള്‍ കാട്ടുന്നതും സ്ഥിരമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു.
Discussion about this post