ന്യൂഡല്‍ഹി: ആയുഷ് മന്ത്രി ശ്രീപദ് യശോനായിക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതിനെ തുടര്‍ന്ന് കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജുവിന് ആയുഷ് മന്ത്രാലയത്തിന്റെ അധികച്ചുമതല നല്കി.
കാറപകടത്തില്‍ പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രീപദ് നായിക്ക്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഉത്തര കന്നഡയിലെ അങ്കോലയില്‍ ജനുവരി 12ന് ഉണ്ടായ അപകടത്തില്‍ ശ്രീപദിന്റെ ഭാര്യയും പ്രൈവറ്റ് സെക്രട്ടറിയും മരിച്ചിരുന്നു. കര്‍ണാടകയിലെ ധര്‍മ സ്ഥലയില്നിന്നു ഗോവയിലേക്കു കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍.








