ചെന്നൈ: ക്രിസ്തീയ പ്രചാരകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുന്നു. ദിനകരന്റെ ചെന്നൈയിലെ ഇരുപത്തിയെട്ട് സ്ഥാപനങ്ങളിലാണ് പരിശോധന. നികുതി വെട്ടിപ്പ്, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്.
കാരുണ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ്, ജീസസ് കാൾസ് സഭ എന്നിവയുടെ ഓഫീസുകളിലാണ് റെയ്ഡ്. ജീസസ് കാൾസ് സഭ സ്ഥാപകൻ ഡി ജി എസ് ദിനകരന്റെ മകനാണ് പോൾ ദിനകരൻ.
കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചാൻസലറാണ് പോൾ ദിനകരൻ.
Discussion about this post