കൊച്ചി: ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി ആശുപത്രിയില്‍. ചോറ്റാനിക്കര സ്വദേശിനിക്കാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരപീഡനത്തിന് ഇരയാവേണ്ടി വന്നത്. മര്‍ദനങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.ലഹരിവസ്തുക്കള്‍ വാങ്ങി പണം നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചതിനെത്തുടര്‍ന്ന് ശരീരമാസകലം പൊള്ളുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കാനഡയില്‍ നിന്ന് നാട്ടിലെത്തിച്ച ഉടനെ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മാറിയത്.ആന്തരികാവയവങ്ങള്‍ തകരാറിലായതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെയാണ് ഭക്ഷണം കഴിക്കുന്നത്.
യുവതി ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2018 സെപ്റ്റംബര്‍ ഏഴിനാണ് കൊടുങ്ങല്ലൂര്‍ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പ് സ്വദേശി യുവതിയെ വിവാഹം ചെയ്തത്.വിവാഹശേഷം ഇയാള്‍ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് യുവതിയെ കൊണ്ടുപോയി. അവിടെ വെച്ച് യുവതിയെ ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു
ഇയാള്‍ മയക്കുമരുന്നിന് അടിപ്പെട്ടിരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. ഭര്‍തൃവീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നു. നിര്‍ബന്ധിച്ച് ലഹരിമരുന്നുകള്‍ കഴിപ്പിക്കുകയും നിരവധി തവണ പല ആവശ്യങ്ങള്‍ പറഞ്ഞ് യുവതിയുടെ വീട്ടുകാരില്‍നിന്ന് പണം കൈപ്പറ്റുകയും ചെയ്തത്രെ. വിവാഹസമ്മാനമായി നല്‍കിയ 75 പവന്റെ ആഭരണങ്ങള്‍ വിറ്റു. വനിത കമീഷന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Discussion about this post