ഡൽഹി: കശ്മീരിനെ ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. ട്വിറ്ററിൽ വാദ്ര പങ്കു വെച്ച ഇന്ത്യയുടെ ഭൂപടമാണ് വിവാദമായിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ അക്രമം നടത്തിയവരെ ന്യായീകരിച്ചു കൊണ്ടുള്ളതായിരുന്നു വാദ്രയുടെ ട്വീറ്റ്.
റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ സമരം അക്രമാസക്തമായത് അപമാനകരമാണെന്നായിരുന്നു വികലമാക്കിയ ഇന്ത്യൻ ഭൂപടത്തിന് താഴെ വാദ്ര കുറിച്ചത്. അക്രമത്തിൽ പൊലീസുകാർക്ക് മർദ്ദനമേറ്റതിനെയും വദ്ര ന്യായീകരിക്കുന്നുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ പി ചിദംബരം ഉൾപ്പെടെയുള്ളവർ വാദിക്കുന്ന പശ്ചാത്തലത്തിലാണ് വാദ്രയുടെ പ്രവൃത്തി എന്നതും ശ്രദ്ധേയമാണ്. അതേസമയം ഇന്ത്യയുടെ ഭൂപടം വികലമാക്കിയ റോബർട്ട് വാദ്രയുടെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. വാദ്ര കശ്മീരിനെ വേണ്ടി വന്നാൽ പാകിസ്ഥാന് കച്ചവടമാക്കാനും തയ്യാറാകുമെന്ന് ബിജെപി നേതാക്കളായ കുൽദീപ് സിംഗ് ചാഹലും ഹർഷ് സംഘ്വിയും അഭിപ്രായപ്പെട്ടു.
Robert Vadra gives away Kashmir to Pakistan https://t.co/6AlhQDPl3Q
— Harsh Sanghavi (Modi ka Parivar) (@sanghaviharsh) January 27, 2021
Discussion about this post