ഡല്‍ഹി:ജനുവരി 26 ന് നടന്ന ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥരെ കാണാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി. ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത ട്രോമ സെന്റര്‍, തിരത്ത് റാം ഷാ ആശുപത്രികളിലാണ് അദ്ദേഹം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പോലീസുകാരെ കാണാനെത്തിയത്. പരിക്കേറ്റ സൈനികരും ചികിത്സയിലാണ്. ആശുപത്രിയില്‍ എത്തിയ അമിത്ഷാ പോലീസുകാരോട് ആരോഗ്യസ്ഥിതികള്‍ ചോദിച്ചറിഞ്ഞു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധിക്കാര്‍ ഡല്‍ഹി പോലീസിനെയും സൈനികരെയും മാരകമായി ആക്രമിച്ചിരുന്നു. പോലീസുകാരെ കര്‍ഷകര്‍ വടികൊണ്ട് ആക്രമിക്കുകയും ട്രാക്ടര്‍ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
കര്‍ഷകര്‍ ചെങ്കോട്ടയില്‍ അതിക്രമിച്ച് കയറി അവിടെ വ്യാപക നാശനഷ്ടം ഉണ്ടാക്കി. അക്രമത്തില്‍ 350 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.പോലീസിന്റെ 30 ലധികം വാഹനങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാ# ഗതാഗത വകുപ്പിന്റെ 46 ബസുകളും തകര്‍ത്തു . റിപ്പബ്ലിക് ദിനത്തില്‍ ആക്രമം ഉണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.










