മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി അദ്ദേഹം കഴിഞ്ഞ മാസം ഔദ്യോഗിക വസതിയില്‍ നിന്നും ഒഴിഞ്ഞിരുന്നു.
തുടര്‍ന്ന് ബാര്ട്ടന് ഹില്ലിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസിന്റെ രാജി എന്ന് മകന് അരുണ്‍കുമാര്‍ പ്രതികരിച്ചിരുന്നു. 2016 ജൂലായിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കും മുന്‍പേയാണ് രാജി എന്നതും ശ്രദ്ധേയമാണ്.
Discussion about this post