കൊല്ലം: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി വിതരണവുമായി ബന്ധപ്പെട്ട് കെൽട്രോൺ നടത്തിയ പരീക്ഷയിലെ ഹിന്ദു വിരുദ്ധ ചോദ്യം വിവാദമാകുന്നു. യേശുക്രിസ്തുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ആര് എന്നതായിരുന്നു ചോദ്യം. ഉത്തരത്തിന്റെ സൂചനയായി ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ, ഇന്ദ്രൻ എന്നിങ്ങനെ ഓപ്ഷനുകളും നൽകിയിരുന്നു.
അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി വിതരണവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യമുണ്ടായത്. ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന ചോദ്യത്തിനെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കെൽട്രോൺ അധികൃതർ നൽകുന്ന വിവരം ചോദ്യ പേപ്പർ തയ്യാറാക്കിയത് കെൽട്രോണിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസ് ആണ് എന്നതാണ്. ഇതിനിടെ പരീക്ഷയെഴുതിയവരിൽ പലരും ഹിന്ദുവിരുദ്ധ ചോദ്യത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.
കെൽട്രോണിന്റെ ഹിന്ദുവിരുദ്ധ ചോദ്യം ദേശീയ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുമ്പോഴും മലയാള മാധ്യമങ്ങൾ മൗനം തുടരുകയാണ്. ഓർഗനൈസറിലടക്കം സംഭവം വലിയ പ്രാധാന്യത്തോടെ വന്നിരുന്നു.











