തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ള നാലുപേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഗ്നിശമന സേന ബലം പ്രയോഗിച്ചാണ് ഇവരെ മാറ്റിയത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയപ്പോഴും ഈ റാങ്ക് ലിസ്റ്റ് ഉള്‍പ്പെട്ടിരുന്നില്ല.
തങ്ങളോട് വേര്‍തിരിവ് എന്തിനാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യം.സെക്രട്ടേറിയറ്റിന് മുന്നിലുള്ള കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post